ഇരിങ്ങാലക്കുട രൂപത കെസിവൈഎം വാര്‍ഷിക സെനറ്റ് സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 39ാമത് വാര്‍ഷിക സെനറ്റ് സമ്മേളനം നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ നടന്ന ചടങ്ങില്‍ രൂപത ചെയര്മാന് റിജോ ജോയി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടൂപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍, മറ്റത്തൂര്‍ വികാരി ഫാ. ജോണ്സന് മാനാടന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി, ട്രഷറര്‍ ഫ്ലെറ്റിന് ഫ്രാന്‍സിസ്, സെനറ്റ് അംഗങ്ങളായ നിഖില്‍ ലിയോണ്‍സ് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡിംബിള്‍ ജോയ്, ആനിമേറ്റര്‍ സിസ്റ്റർ ആഷ്ന എംഎസ്എംഐ, മറ്റത്തൂര്‍ കെസിവൈഎം പ്രസിഡന്റ് ഷൈന്‍ ജോയ്, സെക്രട്ടറി അലൂഷ്യഗില് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.