തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവം സമാപിച്ചു
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉന്നത വിദ്യാഭാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
തുമ്പൂര്‍: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉന്നത വിദ്യാഭാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണിക്കൃഷ്ണന്, വാര്‍ഡ് മെമ്പര്‍ രഞ്ജിത ഉണ്ണികൃഷ്ണന്, വിഎഫ്പിസികെ മുന്‍ പ്രസിഡന്റ് ജോണ്‍ കുറ്റിയില്‍, കമ്മിറ്റി അംഗങ്ങളായ സുരേഷ് മണപറമ്പില്‍, ലിജോ ലൂവിസ് പുല്ലൂക്കര എന്നിവര്‍ പ്രസംഗിച്ചു. കലാഭവന്‍ ഫൗണ്ടേഷന് ഓടപ്പഴം പുരസ്കാരം നേടിയ നാടന്‍ പാട്ട് കലാകാരന് സമയ കലാഭവന്‍ ഷനോജിനെ ചടങ്ങില്‍ മന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. സജിവന് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.എസ്. മനോജ് നന്ദിയും പറഞ്ഞു. വിവിധ ദിവസങ്ങളിലായി പാട്ട് കവിത വര്‍ത്തമാനം, കവിയരങ്ങ്, കൈ കൊട്ടിക്കളി, നാടന്‍പാട്ടുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അനുബന്ധമായുണ്ടായിരുന്നു

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍