കത്തോലിക്ക കോണ്‍ഗ്രസ് ഫുട്ബോളുകളും ജഴ്സികളും നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധി ഗ്രാം മേഖലയില്‍ ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ഫുട്ബോളുകളും ജഴ്സികളും വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധിഗ്രാം മേഖലയില്‍ ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ഫുട്ബോളുകളും ജഴ്സികളും വിതരണം ചെയ്തു. ഗാന്ധി ഗ്രാം ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിസന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വിനര്‍ പി.ടി. ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, ടെല്‍സണ്‍ കോട്ടോളി, എകെസിസി ട്രഷാര്‍ വിന്‍സെന്‍ കോമ്പാറക്കാരന്‍, പിആര്‍ഒ റെയ്സണ്‍ കോലങ്കണ്ണി, സെബി അക്കരക്കാരന്‍, വര്‍ഗീസ് അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി ഗ്രാം ഫുട്ബോള്‍ ക്ലബ് കോച്ച് സുരേഷ് കുമാര്‍, ആന്റണി നങ്ങിണി എന്നിവര്‍ ഫുട്ബോളുകളും ജഴ്സി കളും ഏറ്റുവാങ്ങി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം