സാണ്ടര്‍ രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനിച്ച നേതാവ്: മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനിച്ച യുവനേതാവായിരുന്നു സാണ്ടര്‍ കെ. തോമസെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥതി പ്രവര്‍ത്തകനുമായിരുന്ന ജനതാദള്‍ മുന്‍ സംസ്ഥാന സെക്രട്ടറി സാണ്ടര്‍ കെ. തോമസ് 12 മത് അനുസ്മരണം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ സോഷ്യലിസ്റ്റുകള്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുന്നേറ്റത്തിന് സാണ്ടറിന്റെ നേതൃത്വം ഇടതുപക്ഷത്തിന് വലിയ സാധ്യതകള്‍ക്ക് വഴിയൊരുക്കി.
പരിസ്ഥതി പ്രവര്‍ത്തനവും നെഞ്ചിലേറ്റിയ സാണ്ടര്‍ സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറിയ ഉന്നത വ്യക്തിത്വമുള്ള രാഷ്ട്രീയ നേതാവായിരുന്നു. അവര്‍ പറഞ്ഞു. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പന്, പി.ടി. ജോര്‍ജ്, തോമസ് ചേനത്തുപറമ്പില്‍, ഡോ. കെ.പി. ജോര്‍ജ്, തിരക്കഥാകൃത്ത് സിബി കെ. തോമസ്, മുന്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്ട്രോളര് ഡോ. സി.സി. ബാബു, ജോസ് സി. ജേക്കബ്, കെ.സി. വര്‍ഗീസ്, പാപ്പച്ചന് വാഴപ്പിള്ളി, ഷാജന് മഞ്ഞളി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംവിധായകന് തോംസണ്‍ സ്വാഗതവും എ.ടി. വര്‍ഗീസ് നന്ദിയും പറഞ്ഞു.