സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് വീണ്ടുമൊരു ഇന്ത്യന്‍ താരോദയം
ടി.ജെ. ചെല്‍സ.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് വീണ്ടുമൊരു ഇന്ത്യന്‍ താരോദയം. തുര്‍ക്കിയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് കോര്‍ഫ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ടി.ജെ. ചെല്‍സയെ തെരഞ്ഞെടുത്തു. സെന്റ് ജോസഫ്സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി സൈക്കോളജി വിദ്യാര്‍ഥിനിയാണ് ടി.ജെ. ചെല്‍സ ചാലക്കുടി തേയ്ക്കാനത്ത് ജോബിയുടെയും ജെസ്റ്റിമോളിന്റെയും മൂത്ത മകളാണ് ചെല്‍സ. ബാസ്കറ്റ്ബോള്‍ താരം കൂടിയായ ചെല്‍സ ദേശീയ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
തുര്‍ക്കിയില്‍വച്ച് ജൂലൈ 13 വരെയാണ് ലോകകപ്പ് മത്സരം നടക്കുന്നത്. നിരവധി അന്തര്‍ദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് ചെല്‍സയുടെ ഈ നേട്ടം വീണ്ടുമൊരു പൊന്‍തൂവല്‍ കൂടിയാണ്. സ്കൂള്‍ വിദ്യാഭ്യാസം കൊരട്ടി എല്‍എഫ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലൂടെയാണ് ചെല്‍സ പൂര്‍ത്തിയാക്കിയത്. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ജോണ്സണ് തോമസാണ് സെന്റ് ജോസഫ്സ് കോളജിലെ ചെല്‍സയുടെ പരിശീലകന്.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍