ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ എട്ടാം ചരമവാര്‍ഷികം ഇന്ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കത്തീഡ്രലില്‍ അനുസ്മരണ ദിവ്യബലി. തുടര്‍ന്ന് കബറിടത്തില്‍ ശുശ്രൂഷകള്‍ എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി. റവ. ഡോ ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തൃശൂര്‍ രൂപതയില്‍നിന്നും 1978ല്‍ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതല്‍ അധ്യക്ഷനായി സേവനം ചെയ്തിരുന്ന ബിഷപ് 2010 ഏപ്രില്‍ 18 നാണ് ഔദ്യോഗികസ്ഥാനം ഒഴിഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കെ 2016 ജൂലൈ 10നാണ് ദിവംഗതനായത്.