ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ അധ്യാപക രക്ഷകര്‍തൃ യോഗവും ബോധവല്‍ക്കരണ ക്ലാസും

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ അധ്യാപകരക്ഷകര്തൃ യോഗവും ബോധവല്‍ക്കരണ ക്ലാസും ഇരിങ്ങാലക്കുട മുന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി.ആര്. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ അധ്യാപക രക്ഷകര്‍തൃ യോഗവും ബോധവല്‍ക്കരണ ക്ലാസും നടത്തി. കുട്ടികളിലെ ആരോഗ്യപരമായ ഭക്ഷണരീതിയും, പെരുമാറ്റ രീതിയും കുറിച്ച് ഇരിങ്ങാലക്കുട മുന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി.ആര്. സ്റ്റാന്‍ലി മാതാപിതാക്കള്‍ക്ക് ക്ലാസ് നല്‍കുകയും യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനെറ്റ് സ്വാഗതം പറഞ്ഞു. സീനിയര്‍ അധ്യാപിക ഐ.കെ. ആലീസ് ഏവര്‍ക്കും നന്ദി പറഞ്ഞു.