നിസ്വാര്‍ഥ സേവനത്തിലൂടെ സ്വായത്തമാക്കുന്ന ജീവിത രീതിയാണ് ലയണിസം: ടി. ജയകൃഷ്ണന്

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നിസ്വാര്‍ഥ സേവനത്തിലൂടെ സ്വായത്തമാക്കുന്ന ജീവിത രീതിയാണ് ലയണിസമെന്ന് ടി. ജയകൃഷ്ണന് പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണന്. പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ഷാജന് ചക്കാലക്കല്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. റീജിയന് ചെയര്മാന് കെ.എസ്. പ്രദീപ്, സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍മാരായ അഡ്വ. അജയ്കുമാര്‍, ഇന്ദുകല അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.വൈ. ജെയ്സന് സ്വാഗതവും സി.ജെ. ആന്റോ നന്ദിയും പറഞ്ഞു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി കെ.എ. ജോസഫ് (പ്രസിഡന്റ്), സി.ജെ. ആന്റോ (സെക്രട്ടറി), നളിന്‍ ബാബു എസ്. മേനോന് (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റെടുത്തു.
