ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ മുരിയാട് ഹരിതകര്‍മ്മ സേന
മുരിയാട്: മുരിയാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. ഇന്‍സ്പെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ യാണ് ഹരിത കര്‍മ്മസേനക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പെഴ്സണ്‍ സുനിതാ രവി പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സരിത സുരേഷ്, സെക്രട്ടറി കെ.പി. ജസീന്ത, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, എച്ച്.ഐ. ഡില്‍ജി, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദകുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയര്‍ ആളുകാരന്‍, മനീഷ മനീഷ് റോസ്മി ജയേഷ്, മണി സജയന്, നിത അര്ജുനന് എന്നിവര്‍ പങ്കെടുത്തു.