എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നീന്തല്‍ പരിശീലനം ആരംഭിച്ചു

എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നീന്തല്‍ മത്സരത്തിനായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനം ഓങ്ങിച്ചിറ നീന്തല്‍ കുളത്തില്‍ ആരംഭിച്ചപ്പോള്‍.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നീന്തല്‍ മത്സരത്തിനായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനം ഓങ്ങിച്ചിറ നീന്തല്‍ കുളത്തില്‍ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എസ്. സജ്യു അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോപോള്‍, ഫസ്റ്റ് അസിസ്റ്റന്‍ഡ് എന്‍.എസ്. രജനിശ്രീ, ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചര്‍ ആള്ഡ്രിന് ജെംയ്സ്, എം.സി. ഋഷില്‍ എന്നിവര്‍ പ്രസംഗിച്ചു.