നാലമ്പലദര്ശനത്തിനു പോകാം കെഎസ്ആര്‍ടിസി ബസില്‍ ഇരിങ്ങാലക്കുടയില്‍നിന്ന് രണ്ടു സര്‍വീസുകള്‍
കെഎസ്ആര്‍ടിസി നാലമ്പല തീര്‍ഥാടന സര്‍വീസ് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: രാമായണമാസത്തില്‍ നാലമ്പലദര്‍ശന സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ടു ബസുകള്‍ നാലമ്പല തീര്‍ഥാടന സര്‍വീസ് നടത്തും. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്. ബിന്ദു ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഇന്നു മുതല്‍ ഓഗസ്റ്റ് 16 വരെ മുപ്പത് ദിവസവും രാവിലെ നാലിനാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രാവിലെ ആറിനും 6.30നുമായിരുന്നു സര്‍വീസുകള്‍ നടത്തിയിരുന്നത്. ബസിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ക്യൂ നിന്ന് ദര്‍ശനം നടത്തേണ്ടിവരുമെന്നതിനാലാണ് വണ്ടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
രാവിലെ നാലിന് ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസ് തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മല്‍, എന്നിവടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കിയശേഷം ഉച്ചയോടെ ഇരിങ്ങാലക്കുടയിലെത്തി സര്‍വ്വീസ് അവസാനിപ്പിക്കും. കെഎസ്ആര്‍ടിസിയില്‍ നാലമ്പല തീര്‍ഥാടനം ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഒരാള്‍ക്ക് 310 രൂപയാണ്. ഒരു ബസില്‍ 51 പേര് വീതം രണ്ടു ബസിലായി 102 പേര്‍ക്ക് ഒരു ദിവസം നാലമ്പല ദര്‍ശനം നടത്താനാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും രാവിലെ ഒന്‍പതിനും നാലിനും ഇടയില്‍ 89211 63326, 0480 2823990 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കര്‍ക്കടകമാസത്തില്‍ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങള്‍ ഒരേദിവസം ദര്ശനംനടത്തുന്ന ആചാരമാണ് നാലമ്പലദര്‍ശനം.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം