സ്കൂട്ടര്‍ മോഷ്ടാവ് റിജു അറസ്റ്റില്‍
 
                റിജു.
ഇരിങ്ങാലക്കുട: വല്ലച്ചിറ പുല്ലാനി പാടത്തു നിന്ന് സ്കൂട്ടര്‍ മോഷണം പോയ കേസില്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി തറയില്‍ വീട്ടില്‍ റിജുവിനെ(25 ) അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി സുമേഷ്, ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ് എന്നിവരുടെ സംഘമാണ് അറസ്റ്റു ചെയ്തത്. വല്ലച്ചിറ സ്വദേശിയുടെ ഹീറോ മാസ്സ്ട്രോ സ്കൂട്ടറാണ് ചേര്‍പ്പ് പുല്ലാനിപ്പാടത്തു നിന്നും മോഷണം പോയത്. സംഭവത്ത തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത പോലീസ് മോഷ്ടിച്ച സ്കൂട്ടറും കണ്ടെടുത്തി.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ റിജു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മാള കടുപ്പുക്കരയില് നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസ്സില്‍ ജയിലിലായിരുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നാലും, മാള സ്റ്റേഷനില്‍ രണ്ടും കൂടാതെ തൃശൂര്‍ വെസ്റ്റ്, പുതുക്കാട്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കൊടുങ്ങല്ലൂര്‍, മതിലകം, കാട്ടൂര്‍, ചേര്‍പ്പ് സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ മോഷണ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചേര്‍പ്പ് എസ്ഐ എസ്. ശ്രീലാല്‍, സീനിയര്‍ സിപിഒമാരായ പി.എ. സരസപ്പന്‍, ഇ.എസ്. ജീവന്, സിപിഒമാരായ കെ.എസ്. ഉമേഷ്, എം.യു. ഫൈസല്‍, കെ.എ. ഹസീബ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

 
                         ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
                                    ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍                                 കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
                                    റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി                                 കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
                                    കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി                                 ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
                                    ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു                                 പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
                                    പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു                                 
                                                                                                                                                                                                     
                                                                                                                                                                                                    