ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ സാമൂഹിക സേവന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസിഡന്റായി ഷാജു ജോര്‍ജും സെക്രട്ടറിയായി രാജേഷ് മേനോനും ട്രഷററായി സി.ജെ. സെബാസ്റ്റ്യനും സ്ഥാനമേറ്റു. പ്രസിഡന്റ് കെ.ജെ. ജോജോ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.ജെ. പ്രിന്‍സ്, അനൂപ് ചന്ദ്രന്, രമേഷ് കൂട്ടാല, രാജേഷ് കുമാര്‍, പി.ടി. ജോര്‍ജ്, വിപിന്‍ പാറമേക്കാട്ടില്‍, ജോജോ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
