വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി. കാറളം പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ബിന്ദു പ്രദീപും വേളൂക്കര പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് കെ.എസ്. ധനീഷും രണ്ട് ലക്ഷം രൂപയുടെ ചെക്കുകള്‍ മന്ത്രിക്ക് കൈമാറി. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.