തുമ്പൂര്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂളില്‍ പ്രാദേശിക ചരിത്ര മ്യൂസിയം തുറന്നു
തുമ്പൂര്‍ എസ്എച്ച്സിഎല്പിസ്കൂളിലെ ചരിത്ര മ്യൂസിയം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ബിആര്‍സി പ്രൊജക്റ്റ് കോഡിനേറ്റര്‍ ഗോഡ്വിന് റോഡ്രിഗസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഒരുവട്ടം കൂടി 2024 എന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി തുമ്പൂരിലെ എസ്എച്ച്സിഎല്പിഎസ്, എയുപിഎസ്, ആര്‍എച്ച്എസ് എന്നീ സ്കൂള്‍ ഒഎസ്എയുടെയും പിടിഎയുടെയും നേതൃത്വത്തില്‍ സമാഹരിച്ചൊരുക്കിയ പ്രാദേശികചരിത്രവസ്തുക്കളുടെ ശേഖരം ഉപയോഗിച്ച് തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിലെ ചരിത്ര മ്യൂസിയം കുട്ടികള്‍ക്കും ചരിത്രാന്വേഷകര്ക്കുമായി തുറന്ന് കൊടുത്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ബിആര്‍സി പ്രൊജക്റ്റ് കോഡിനേറ്റര്‍ ഗോഡ്വിന് റോഡ്രിഗസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഡോ. ഇസബെല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ റോസ്ലിറ്റ്, റീന ഹരിലാല്‍, എം.എം. അജീസ്, സി.ജെ. ജിനീഷ്, ബിന്ദു ബേബി, തമസ്യ ഗജന്‍ എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു