എംഡിഎംഎ വിതരണക്കാരനായ യുവാവ് അറസ്റ്റില്‍
ജ്യോതിഷ്.
ഇരിങ്ങാലക്കുട: മാരക ലഹരി മരുന്നായ എംഡിഎംഎ യുടെ വിതരണക്കാരന് അറസ്റ്റില്‍. പുത്തൂര്‍ കൈനൂര്‍ കാങ്കാളന് വീട്ടില്‍ ജ്യോതിഷ് (24)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തേലപ്പള്ളിയില്‍ നിന്നും 20 ഗ്രാം എംഡിഎംഎ യും മോട്ടോര്‍ സൈക്കിളും സഹിതം ശ്യാം എന്ന യുവാവിനെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് ന്റെ നിര്‍ദേശ പ്രകാരം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി. ഉല്ലാസ് കുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി, കെ ജി .സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അജിത്, പി. സതീശന് ജയകൃഷ്ണന്, ടി.ആര്. ഷൈന്‍, സൂരജ് വി. ദേവ്, സോണി പി. എക്സ്, കെ.ജെ. ഷിന്റോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍