വടക്കുംകര ഗവ. യുപി സ്കൂളില്‍ ഔഷധോദ്യനവും പച്ചക്കറിത്തോട്ടവും ഉദ്ഘാടനം ചെയ്തു
കല്പറമ്പ്: സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗവ. യുപി സ്കൂള്‍ കോമ്പൗണ്ടില്‍ വിപുലമായ ഔഷധോദ്യാനവും പച്ചക്കറിഞ്ഞോട്ടവും തയ്യാറാക്കി. പുതിയ തലമുറയെ പ്രത്യേകിച്ച് വിദ്യാര്‍ഥികളെ കാര്‍ഷിക സംസ്കാരത്തിലൂടെ കടത്തിവിടാനും ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്താനും കുട്ടികളുടെ സമീകൃതാഹാരത്തിന് വേണ്ട മായം ചേര്‍ക്കാത്ത പച്ചക്കറികള്‍ ഉച്ച ഭക്ഷണത്തിന് ലഭ്യമാക്കാനും സസ്യങ്ങളുടെ വളര്‍ച്ചയും പ്രത്യേകതകളും നേരില്‍ കണ്ട് മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തകരും സംയുക്തമായി നാളെ കൃഷിയിറക്കി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.
സീനിയര്‍ സിറ്റിസണ്‍ ഫോറം വൈസ് പ്രസിഡന്റ് എ.ജി. ശേഖരന് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് കത്രീനാ ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയി, പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, മാതൃ സംഗമം പ്രസിഡന്റ് യമുന രമേഷ്, സ്കൂള്‍ ലീഡര്‍ അഭിനവ് കൃഷ്ണ, ജോസഫ് ചെറിയാന്, കൃഷി ആഫീസര്‍ അഭയ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥികളായി പങ്കെടുത്തു. പ്രധാനാധ്യാപകന് ടി.എസ്. സജീവന് സ്വാഗതവും മേരി ഡിസില്‍വ നന്ദിയും പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിദ്യാലയത്തില്‍ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പരിപാടി തുടങ്ങിയത്. ജലത്തിന്റെ ആവാസം പുന:സൃഷ്ടിച്ച വിപുലമായ അക്വാറിയം ഇതിനകം തന്നെ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.