ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം 39ാം വാര്‍ഷികം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡില് പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ പോള്‍ ചാമപറമ്പില്‍, ലിംസണ്‍ ഊക്കന്‍ എന്നിവര്‍ സംസാരിച്ചു.
മാപ്രാണം നിവേദ്യ സ്കൂള്‍ ചെയര്മാന് വിപിന്‍ പാറമേക്കാട്ടില്‍, നിതാസ് ബ്യൂട്ടി പാര്‍ലര്‍ ഉടമ നിതാ നിജോ, മണവാളന്‍സ് ടീം അംഗം രാകേഷ് ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെസിവൈഎം പ്രസിഡന്റ് ഗിഫ്റ്റ്സണ്‍ ബിജു സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ യേശുദാസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.
വാര്‍ഷികത്തോടനുബന്ധിച്ച് കേശദാനം മഹാദാനം പരിപാടിയും മിരിയം അഖില കേരള ഡാന്‍സ് മത്സരവും സംഘടിപ്പിച്ചു. ഡാന്‍സ് മത്സരത്തില്‍ ഫന്റാസിയ ഡാന്‍സ് സ്ക്വാഡ് ഒന്നാം സ്ഥാനവും എസ്ഡി സ്ക്വാഡ് രണ്ടാം സ്ഥാനവും ചാലക്കുടി കെസിവൈഎം മൂന്നാം സ്ഥാനവും നേടി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു