ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്ര റോഡിന് കോണ്‍ഗ്രസിന്റെ കൈത്താങ്ങ്
ആനന്ദപുരം: ഏറെ നാളായി കുണ്ടും കഴിയുമായി കിടന്നിരുന്ന മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡ് കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കി കോണ്‍ഗ്രസ്. മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഈ റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്കും പ്രത്യേകിച്ച് രോഗികള്‍ക്കും ദുഷ്കരമായിരുന്നു. കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജു പറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി എം.എന്‍. രമേശ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവിയര്‍ ആളുക്കാരന്‍, യൂത്ത് കോണ്‍ഗ്രസ് മുന്നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, ജോമി ജോണ്‍, കെ.കെ. വിശ്വനാഥന്, ലിജോ മഞ്ഞളി, റിജോണ്‍ ജോണ്സണ്, പോള്‍ പറമ്പി, ജിന്റോ ഇല്ലിക്കല്‍, ടി.ആര്. ദിനേശ്, പ്രേമന് കൂട്ടാല, ജോസഫ് പറപ്പൂക്കാരന്, സതി പ്രസന്നന്, അനീഷ് കൊളത്താപ്പിള്ളി, സി.എസ്. അജീഷ്, കെ.കെ. മധു, പ്രസന്നന് വേഴേക്കാടന്‍, നന്ദനന്കുറ്റിക്കാട്ട്, ബാലചന്ദ്രന് വടക്കൂട്ട് രാധാകൃഷ്ണന് ഞാറ്റു വെട്ടി, എന്‍.കെ. പൗലോസ്, രാമകൃഷ്ണന് പാലയ്ക്കാട്ട്, സിജോ ചാതേലി എന്നിവര്‍ നേതൃത്വം നല്കി കൈത്താങ്ങ്.