അമ്മന്നൂര്‍ ഗുരുകുലത്തില്‍ കൂടിയാട്ടം ചൊല്ലിയാട്ടം പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിച്ചു
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ നാട്യസൗരഭം എന്ന കൂടിയാട്ടം ചൊല്ലിയാട്ട പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് രണ്ടാം ഭാഗം മുതലുള്ള ചൊല്ലിയാട്ടങ്ങള്‍ സംഘടിപ്പിക്കുന്നത്. പര്‍ണ്ണശാലാങ്കം കൂടിയാട്ടത്തിലെ ലക്ഷ്ണന്‍ പര്‍ണ്ണശാല ഉണ്ടാക്കുന്ന ഭാഗമാണ് അവതരിപ്പിച്ചത്.
പര്ണ്ണശാലാങ്കത്തിലെ ലളിതയുടെ പുറപ്പാട് അരങ്ങേറി ലക്ഷ്മണനായി സൂരജ് നമ്പ്യാര്‍ രംഗത്തെത്തി ലളിതയുടെ പുറപ്പാടില്‍ ലളിതയായി സരിത കൃഷ്ണകുമാര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ ഇടക്കയില്‍ കാലാനിലയം ഉണ്ണിക്കൃഷ്ണന് താളം ഗുരുകുലം അതുല്ല്യ എന്നിവരും പങ്കെടുത്തു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്