ക്രൈസ്റ്റ് കോളജില്‍ കെം ഫെയര്‍ ഇന്റര്‍ സ്കൂള്‍ ശാസ്ത്രമേള സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കെമിസ്ട്രി വിഭാഗവും ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കെം ഫെയര്‍ ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുമായി 28 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.
സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, ഇകെഎന്‍ പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി ഡോ. സോണി ജോണ്‍, ഡോ. ജിന്‍സ് മോന്, എസ്ടിപി കോ ഓര്‍ഡിനേറ്റര്‍ കെ. മായ, കെമിസ്ട്രി വിഭാഗം മേധാവി കെ.ഐ. ഗ്രീനി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഷെറീമ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം എല്‍എഫ്സിഎച്ച്എസ് ഇരിങ്ങാലക്കുടയും രണ്ടാം സ്ഥാനം ബിവിഎംഎച്ച്എസ് കല്പറമ്പും മൂന്നാം സ്ഥാനം ഡിബിസിഎസ് ഇരിങ്ങാലക്കുടയും കരസ്ഥമാക്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു