സെന്റ് ജോസഫ്സ് കോളജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൂലോഗ് 24 എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളിലായിരുന്നു മത്സരം. 12 വിദ്യാലയങ്ങളില്‍ നിന്നും 26 ടീമുകള്‍ മത്സരത്തില്‍ പങ്കാളികളായി. എച്ച്ഡിപിഎസ് എച്ച്എസ്എസ് എടതിരിഞ്ഞിയിലെ അല്‍ത്താഫ് റഹ്മാന്, വി.ആര്. രാഹുല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, നിര്‍മ്മല മാതാ സെന്‍ട്രല്‍ സ്കൂള്‍ തൃശൂരിലെ സയോന സിജു, കീര്‍ത്തന ജോയ് എന്നിവര്‍ രണ്ടാം സ്ഥാനവും, നാഷണല്‍ എച്ച്എസ്എസ് ഇരിങ്ങാലക്കുടയിലെ പ്രഭാവതി ഉണ്ണി, ആര്‍ദ്ര സജിഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി