ക്രൈസ്റ്റ് കോളജില്‍ യങ്ങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും പിആര്സിഐയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും
ഇരിങ്ങാലക്കുട: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സിഐ) കോളജ് വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച സംഘടനയായ യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്ബിന്റെ (വൈസിസി) ക്രൈസ്റ്റ് കോളജ് ഘടകത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും പബ്ലിക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് സെമിനാര്‍ ഹാളില്‍ വെച്ചു നടന്നു. വിദ്യാര്‍ഥികള്‍ ഭാരവാഹികളായി നയിക്കുന്ന വൈസിസിയുടെ മൂന്നാമത് ഇന്‍ഡക്ഷന്‍ പ്രോഗ്രാമും ഇതിനോടൊപ്പമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. കെ.ജെ. വര്‍ഗീസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ഡോ. ടി. വിനയകുമാര്‍ (പിആര്‍സിഐ ദേശീയ അധ്യക്ഷന്‍), രാം സി. മേനോന്, മേരി പത്രോസ്, സുജിത് നാരായണന്, വിദ്യാര്‍ഥി കോ ഓഡിനേറ്റേഴ്സ് ആയ അഞ്ജന, സെന്ന എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി