ക്രൈസ്റ്റ് കോളജ് പൂര്‍വ്വവിദ്യാര്‍ഥികളുടെ ഓസ്ട്രേലിയന്‍ ചാപ്റ്ററിന് തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പൂര്‍വ്വവിദ്യാര്‍ഥികളുടെ ഓസ്ട്രേലിയന്‍ ചാപ്റ്ററിന് തുടക്കമായി. ക്രൈസ്റ്റ് കോളജില്‍നിന്ന് പഠിച്ചിറങ്ങി ഇപ്പോള്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥികളാണ് മെല്‍ബണില്‍ ഒത്തുചേര്‍ന്നത്. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ പൂര്‍വ്വവിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ വച്ച് ക്രൈസ്റ്റ് അലുംനി ഓസ്ട്രേലിയന്‍ ചാപ്റ്ററിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോ ഓര്‍ഡിനേറ്ററായി പ്രഫ. ടോമി പൈനാടത്ത്, വൈസ് പ്രസിഡന്റായി സുരേഷ് വല്ലത്ത്, സെക്രട്ടറിയായി ജോസഫ് മുരിങ്ങത്ത്പ്പറമ്പില്, ജോയിന്‍ സെക്രട്ടറിയായി അമൂല്യ നായര്‍, ട്രഷററായി ജോണ്സണ് വിതയത്തില്‍ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി നിതിന്‍ തോട്ടാന്‍, പ്രിന്‍സ്, ബിനോയ്, ലിന്റോ കല്ലിങ്കല്‍, ജിനോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി