സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം: നിപ്മര്‍ വിദ്യാര്‍ഥി ചാരുദത്തിന് എ ഗ്രേഡ്
ഇരിങ്ങാലക്കുട: കണ്ണൂരില്‍ വെച്ചു നടന്ന 25 മത് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ നിപ്മര്‍ ഓട്ടീസം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ചാരുദത്ത് എസ്. പിള്ളയ്ക്ക് ലളിതഗാനത്തിന് എ ഗ്രേഡ് ലഭിച്ചു. നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധയുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത് മ്യൂസിക്ക് അഭ്യസിച്ച് വരുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സനില്‍കുമാറിന്റെയും സുചിതയുടെയും മകനാണ് ചാരുദത്ത്. നിപ്മറിലെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍, തെറാപ്പി എന്നിവയ്ക്ക് പുറമെ അഭിരുചിയ്ക്കനുസരിച്ച് പാട്ട്, നൃത്തം, സ്കേറ്റിംഗ് എന്നിവ അഭ്യസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട