മുകുന്ദപുരം ചാലക്കുടി താലൂക്ക് തല വാരാഘോഷം ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം ചാലക്കുടി താലൂക്ക് തല വാരാഘോഷം ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ കെ. വേദവതി അധ്യക്ഷത വഹിച്ചു. സഹകരണ സംഘങ്ങള്‍ തമ്മിലുളള സഹകരണം ശക്തിപ്പെടുത്തുന്നു എന്ന വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫസര്‍ സി. രവീന്ദ്രനാഥ് സെമിനാര്‍ അവതരിപ്പിച്ചു.
സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗം, പ്രബന്ധം. സ്കൂള്‍ കോളജ് തലത്തിലുള്ള വിജയികള്‍ക്ക് സഹകരണ നിക്ഷേപ സമാഹരണ യഞ്ജത്തില്‍ പിഎസിഎസ് വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ നിക്ഷേപം സ്വീകരിച്ച കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനും മറ്റ് സഹകരണ വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ നിക്ഷേപം സ്വീകരിച്ച ചാലക്കുടി റീജിയണല്‍ സഹകരണ സംഘത്തിനും ഉള്ള സമ്മാന ദാനം സംസ്ഥാന സഹകരണ യുണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരന് വിതരണം ചെയ്തു.
സഹകരണ വാരാഘോഷം സ്വാഗത സംഘം ചെയര്മാന് കെ.സി. ജെയിംസ്, മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസണ്‍ സി. ഡേവിസ്, എം.പി. ജാക്സണ്, ടി.കെ. ആദിത്യവര്മ്മരാജ, വി.എം. വത്സന്, കെ.എസ്. റോസല്‍രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) പി.വി. സൗമ്യ, ടി.എസ്. രാജു, എ.എസ്. ജിനി, വി.എല്‍. ജോണ്സണ്, അഡ്വ. കെ.എ. ജോജി, അഡ്വ. നിര്‍മല്‍ സി. പാത്താടന്‍, ജോമോന് വലിയവീട്ടില്‍, ഇ.ആര്. വിനോദ്, ഇ.ഡി. സാബു, പി.എസ്. കൃഷ്ണ കുമാര്‍, ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എ.ജെ. രാജി എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി