ഹരിതസഭ വാഗ്ദാനം പാലിച്ചു മുഴുവന്‍ സ്കൂളുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ കുട്ടികളുടെ മാതൃക ഹരിത സഭയില്‍ ഉന്നയിച്ച ആവശ്യപ്രകാരം പഞ്ചായത്ത് ഭരണ സമിതി മുഴുവന്‍ സ്കൂളുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. വിദ്യാലയ തലത്തിലുള്ള ബോട്ടില്‍ ബൂത്തുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി നിര്‍വഹിച്ചു. ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് വാര്‍ഡ് അംഗം കെ. വൃന്ദകുമാരി സ്കൂള്‍ മാനേജര്‍ കെ. വാസു മാസ്റ്റര്‍ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, ജിനി സതീശന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡില്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ലിയോ സ്വാഗതവും ജോബി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി