സംസ്ഥാന ചെസ് ഇന്‍ സ്കൂള്‍ മത്സരങ്ങള്‍: തൃക്കാക്കര നൈപുണ്യ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: ചെസ് അസോസിയേഷന് കേരളയുടെയും ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുടയുടെയും നേതൃത്വത്തില്‍ നടന്ന സംസ്ഥാന ചെസ് ഇന്‍ സ്കൂള്‍ മത്സരങ്ങളില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര നൈപുണ്യ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
16 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഇ.യു. ആഹാസ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ നിന്നുള്ള ഋതിക സുനില്‍, 14 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള അനക്സ് കുരുവിള, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാന്‍വി അശോക്, 12 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള ശ്രീഹരി എസ്. മേച്ചേരില്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം എസ്എന്‍ പബ്ലിക് സ്കൂളില്‍ നിന്നുള്ള ഹൃദ്യ രാകേഷ്, പത്തു വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ലിറ്റില്‍ കിംഗ്ഡം സ്കൂളില്‍ നിന്നുള്ള ജഗത്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള ഡിവി ബിജേഷ്,എട്ടു വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ അമൃത സ്കൂളിലെ വേദിക്ക് വിശ്വനാഥ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ജെബിഎസ് സ്കൂളിലെ എസ്.ബി. അമേയ, ആറു വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് കൃഷ്ണ, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ വലിയഴിക്കല്‍ ഗവ. സ്കൂളില്‍ നിന്നുള്ള തീര്‍ത്ഥ ജ്യോതിഷ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി
ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫെനി എബിന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെസ് അസോസിയേഷന് ജില്ലാ സെക്രട്ടറി പീറ്റര്‍ ജോസഫ്, അംഗങ്ങളായ രൂപേഷ് പി.ആര്. രചന എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്ത 24 പേര് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.