101 കിലോ തൂക്കമുള്ള മോഗാ കേക്കുമായി ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ ക്രിസ്മസ് ആഘോഷം
ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 101 കിലോ തൂക്കമുള്ള കേക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. ഷൈജു മുറിച്ച് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുന്നു.
ആനത്തടം: സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 101 കിലോ തൂക്കമുള്ള കോക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. ഷൈജു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഷീബ തോമസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍ പിടിഡബ്യൂഎ പ്രസിഡന്‍സ് സിഎ വി.ആര്. ലിന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടകള്‍ അരങ്ങേറി. ക്രിസ്മസിന്റെ സന്തോഷം എല്ലാവരുമായി പങ്കിടാന്‍ 101 കിലോ തുക്കത്തില്‍ 30 അടി നീളത്തിലും രണ്ട് അടി വീതിയുമുള്ള മെഗാ കേക്കാണ് ഒരുക്കിയത്. വിശുദ്ധരുടെയും സ്കൂളിന്റെയും ചിത്രങ്ങള്‍ കേക്കില്‍ ഒരുക്കിയിരുന്നു.


വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി