വര്‍ണ്ണക്കുടയ്ക്ക് കേളികൊട്ടി വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു
\ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരികോത്സവമായ വര്‍ണ്ണക്കുടയുടെ അനുബന്ധ പരിപാടിയായ വാക്കത്തോണിന് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ മൈതാനിയില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ, കെ.എസ്. തമ്പി, ലിജി രതീഷ്, ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സന് പാറേക്കാടന്‍, ഫെനി എബിന്, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, തഹസില്‍ദാര്‍ സിമീഷ് സാഹു, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വര്‍ണ്ണക്കുട പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ടെല്‍സണ്‍ കോട്ടോളി, ഷെറിന് അഹമ്മദ്, അഡ്വ. അജയകുമാര്‍, പി.ആര്. സ്റ്റാന്‍ലി, എ.സി. സുരേഷ്, ദീപ ആന്റണി, ശ്രീജിത്ത് കാറളം ഉള്‍പ്പടെ നൂറ് കണക്കിന് പേര് വാക്കത്തോണില്‍ പങ്കെടുത്തു. ഇന്ന്ദ്യ ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള സാഹിത്യോത്സവം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. അന്നു വൈകീട്ട് അഞ്ചുമണിയ്ക്ക് സ്നേഹസംഗീതം, ദീപജ്വാല, വര്‍ണ്ണമഴ എന്നിവയോടെ വര്‍ണ്ണക്കുടയുടെ കൊടിയേറ്റം നടക്കും. 26 ന് രാവിലെ 11ന് ഫോട്ടോ പ്രദര്‍ശനം തുടങ്ങും. വൈകീട്ട് നാലിന് താളവാദ്യോത്സവം അരങ്ങേറും. അഞ്ചു മണിക്ക് വര്‍ണ്ണക്കുട തീം സോംഗിന്റെ നൃത്താവിഷ്കാരത്തോടെ വര്‍ണ്ണക്കുടയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടും

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി