അശാസ്ത്രീയമായ താത്കാലിക ബണ്ട് നിര്‍മ്മാണം: മൂലം ഉപ്പുവെള്ളം കയറുന്നു
അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ലെ കോഴിക്കാട് ഓലപ്പാടത്ത് റോഡിലേക്ക് ഉപ്പുവെള്ളം കയറിയ നിലയില്‍.
വള്ളിവട്ടം: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയായിരിക്കുകയാണ്. കോഴിക്കാട് പ്രദേശത്തെ 300 ല്‍ അധികം വരുന്ന കുടുംബങ്ങളെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളത്താല്‍ മുങ്ങി കിടക്കുന്നത്. പാടത്തിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് റോഡ് ഉയര്‍ത്തി കള്‍വര്‍ട്ട് സ്ഥാപിച്ച് നവീകരിക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
പാടത്തേ വെള്ളം പൂര്‍ണ്ണമായി വറ്റാതേ നിര്‍മ്മാണം തുടങ്ങാന്‍ കഴിയില്ല എന്നാണ് കരാറുകാരന്റെ വാദം. ഇത്തരത്തില്‍ വെള്ളം കയറിയാല്‍ സ്വഭാവിക രീതിയില്‍ വെള്ളം പൂര്‍ണ്ണമായി വറ്റില്ല. ഈ റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങളില്‍ ഉപ്പുവെള്ളം കയറി തുരുമ്പ് എടുക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഈ അനിച്ഛിതാവസ്ഥയില് ഉടന്‍ തീരുമാനം അധികൃതര്‍ കൈക്കൊള്ളണമെന്നും, ഇത്തരം അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് വരുമെന്നും കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശോഭ് അശോകന്, യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ എന്നിവര്‍ പറഞ്ഞു.


റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി