കരുവന്നൂര്‍ ബാങ്ക് കൊള്ള; ആത്മഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ഭര്‍ത്താവിന്റെ ചികിത്സക്ക് പണം ചോദിച്ചിട്ട് നല്‍കാത്തതിനെതിരെ, ആത്മഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്പില് പ്രക്ഷോഭം സംഘടിപ്പിച്ചു. ചികിത്സക്ക് പണം ലഭിക്കാനുള്ള പ്രഭ ടീച്ചര്‍ ബാങ്കിന് മുന്പില് കരഞ്ഞ് യാചിച്ചു കൊണ്ട് ആമുഖമായി സംസാരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി.സി. രമേഷ്, ഏരിയ ജന: സെക്രട്ടറി സന്തോഷ് കാര്യാടന്‍, വൈസ് പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, സെക്രട്ടറി ആര്‍ട്ടിസ്റ്റ് പ്രഭ എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, രാമചന്ദ്രന് കോവില്‍പറമ്പില്‍, ട്രഷര്‍ രമേഷ് അയ്യര്‍, ശ്യാംജി മാടത്തിങ്കല്‍, റീജ സന്തോഷ്, സിന്ധു സതീഷ്, രാധാകൃഷ്ണന് കിളയന്തറ, ലാമ്പി റാഫേല്‍, ഷാജുട്ടന്‍, സരിത സുഭാഷ്, രാജു ഇത്തിക്കുളം, ചന്ദ്രന് അമ്പാട്ട്, രമേഷ് എന്നിവര്‍ നേതൃത്വം നല്കി.