സിനി ഡേവിസ് കാവുങ്ങല്‍ ഇരിങ്ങാലക്കുട രൂപത മാതൃവേദി പ്രസിഡന്റ്, സെലിന് ജെയ്സണ്‍ സെക്രട്ടറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത മാതൃവേദി പ്രസിഡന്റായി സിനി ഡേവിസ് കാവുങ്ങല്‍ (പരിയാരം) നെയും സെക്രട്ടറിയായി സെലിന് ജെയ്സണ്‍ (കുഴിക്കാട്ടുശേരി) നെയും തെരഞ്ഞടുത്തു. മറ്റു ഭാരവാഹികള്‍ മിനി ജോണ്സണ് (വൈസ് പ്രസിഡന്റ്) താഴേക്കാട്, ആശ മരിയ ഷാജി (ജോയിന്റ് സെക്രട്ടറി) കാറളം, സിനി ജോബി (ട്രഷറര്‍) താഴൂര്‍, സെനറ്റ് അംഗങ്ങള്‍: ബേബി പൗലോസ് (മേലഡൂര്), ജെസി ജോസ് (മാള). ഫൊറോന പ്രസിഡന്റുമാര്‍: അമ്പഴക്കാട് ബിജി വിത്സന് (കുഴൂര്‍), ചാലക്കുടി സ്മിത ബെന്നി (ആളൂര്‍), എടത്തിരുത്തി മേരി മത്തായി (കാട്ടൂര്‍), ഇരിങ്ങാലക്കുട ജയ ജോസഫ് (ഇരിങ്ങാലക്കുട), കല്പറമ്പ് ഷേര്‍ളി തോമസ് (അരിപ്പാലം), കൊടകര ലിസി ബാബു (മുരിക്കുങ്ങല്‍), കുറ്റിക്കാട് റോസി ജോസ് (കുറ്റിക്കാട്), മാള ഷീജ ആന്റു (മടത്തുംപടി), പറപ്പൂക്കര ജാന്‍സി ഡേവീസ് (നന്തിക്കര), പുത്തന്‍ചിറ ടിന്റു ഷാജു (കടുപ്പശേരി). ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി നേതൃത്വം നല്കി.