ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 134-ാം വാര്‍ഷികവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും നല്കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 134-ാം വാര്‍ഷികവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കടന് അധ്യക്ഷത വഹിച്ചു. സ്കൂളില്‍ പുതുതായി ആരംഭിച്ച ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ കാപ്പിങ്ങ് സെറിമണിയും മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ ഉഷാദേവി.അന്തര്‍ജ്ജനം, വി.എ. ഷീല, ജി.ജി. ഷീജ, വി.എസ്. അനി, എം.ജെ. ഷാജി, വിഎച്ച്എസ്ഇ വിഭാഗം സീനിയര്‍ ക്ലര്‍ക്ക് എ.എ. ലീന, ഹൈസ്കൂള്‍ വിഭാഗം എഫ്ടിസിഎം ആര്.കെ. രമ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് എം.കെ. അജിത, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, ഹയര്‍സെക്കന്‍ഡറി അധ്യാപിക ഇന്ദുകല രാമനാഥ്, ഹൈസ്കൂള്‍ അധ്യാപിക അല്‍ബുഷ്റ അബു എന്നിവര്‍ വിരമിക്കുന്ന ജീവനക്കാരെ പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, ജിഎല്‍പിഎസ് ഹെഡ്മിസ്ട്രസ് പി.ബി. അസീന, സ്കൂള്‍ എംപിടിഎ പ്രസിഡന്റ് നിഷ ഡെന്നി, സ്കൂള്‍ ലീഡര്‍ അലന്യലീല അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.