ഭരണഘടനയില്‍ കാലാനുസൃത മാറ്റങ്ങള്‍ അനിവാര്യം: എന്‍.എം. പിയേഴ്സണ്‍
ഇരിങ്ങാലക്കുട: മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നു രാഷ്ട്രീയ നിരീക്ഷകന് എന്‍.എം. പിയേഴ്സണ്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജിലെ ഡിബേറ്റ് ആന്‍ഡ് ലിറ്റററി ക്ലബ് ഉദ്ഘാടനവേളയില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷനായിരുന്നു. ക്ലബ് കോ ഓര്‍ഡിനേറ്റര്‍ പി.എ. വര്‍ഗീസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ റണ്സണ് ജോണ്‍, ക്ലബ് സെക്രട്ടറി ഫെബി ആന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് നടത്തിയ ഭരണഘടന പ്രസംഗ മത്സരത്തിന്റെയും പ്രശ്നോത്തരി മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.