മുനയം പാലം എവിടെ ? കേരള കോണ്‍ഗ്രസ് ബണ്ടില്‍ നില്‍പ്പ് സമരം നടത്തി
കാട്ടൂര്‍ മുനയം ബണ്ട് കം ബ്രിഡ്ജ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ നില്‍പ്പ് സമരം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: മുനയത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ മുനയത്തെ താത്കാലിക ബണ്ടില്‍ നില്‍പ്പ് സമരം നടത്തി. പാലം നിര്‍മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വര്‍ഷത്തിലധികമായിട്ടും ബണ്ട് നിര്‍മിക്കാതെ വര്‍ഷം തോറും താത്കാലിക ബണ്ട് നിര്‍മാണം മാത്രാണ് നടക്കുന്നത്. നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ പൂര്‍ത്തീകരിച്ച ഈ പദ്ധതിയാണ് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരിക്കുന്നത്.
പദ്ധതിയുടെ പൂര്‍ത്തീകരണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായാണ് നില്‍പ്പ് സമരം സംഘടിപ്പിച്ചത്. കാട്ടൂര്‍, താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത് വരെ കേരള കോണ്‍ഗ്രസ് സമരം നടത്തുമെന്ന് നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, വൈസ് പ്രസിഡന്റ് കെ. സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേര്‍ഡ് ആന്റണി, ലിജോ ചാലിശേരി, അശോകന് ഷാരടി, സി.ബി. മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു