സെന്റ് ജോസഫസ് കോളജില്‍ പൂര്‍വ്വ വിദ്യാര്‍ഥിനി സംഗമം നടന്നു
സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനി സംഗമം കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥിനി സംഗമം കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 1989 1992 ബോട്ടണി ഡിപ്പാര്‍ട്മെന്റിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയും ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റി ബയോടെക്നോളജി വകുപ്പ് മേധാവി കൂടിയായ ഡോ. ടി.എസ്. സ്വപ്നക്ക് മികച്ച പൂര്‍വ വിദ്യാര്‍ഥിനിക്കുള്ള അവാര്‍ഡ് നല്കി.
ഹോളി ഫാമിലി കോണ്‍ഗ്രീഗേഷന്‍ മാനേജര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസ ജോസഫിനെയും കേരളസഭയുടെ സേവന പുരസ്കാര അവാര്‍ഡ് ലഭിച്ച മുന്‍ കോളജ് പ്രിന്‍സിപ്പല്‍ മദര്‍ മേരി പാസ്റ്ററിനെയും പ്രത്യേക അംഗീകാര അവാര്‍ഡ് നല്കി. മുന്‍ അലുമിനി പ്രസിഡന്റായിരുന്ന മായാലക്ഷ്മിയെയും മറ്റ് പ്രധാന നേട്ടങ്ങള്‍ കൈവരിച്ച അലുമിനി അംഗങ്ങളെയും ഈ മീറ്റിംഗില്‍ ആദരിച്ചു.
1976 കാലഘട്ടത്തില്‍ സെന്റ് ജോസഫ്സിലെ വിദ്യാര്‍ഥിനിയായിരുന്ന ഗീതാഗോപാലകൃഷ്ണന്റെ വെണ്തൂവല്സ്പര്ശം എന്ന പുസ്തകം പ്രകാശനം ചെയ്തു. മരണമടഞ്ഞ ഗായകന് ജയചന്ദ്രന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഗാനശില്പം ശ്രദ്ധേയമായി. 2024 2025 അധ്യയന വര്‍ഷം കോളജില്‍ നിന്ന് വിരമിക്കുന്ന കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ ഡോ. സി. ഡീന ആന്റണി, ഡോ. വി. ബിന്‍സി വര്‍ഗീസ്, ഇംഗ്ലീഷ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം മേധാവി ശാന്തി മേനോന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കോളജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ജോസഫൈന് എന്ന റോബോട്ടുമായി ആശയവിനിമയം സംഘടിപ്പിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, മുന്‍ മലയാള വിഭാഗം പ്രധാന അധ്യാപിക സാവിത്രി ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു. അലുമിനി വൈസ് പ്രസിഡന്റ് സി.ബി. ഷക്കീല സ്വാഗതവും, ഷിബിത ഇമ്മാനുവേല്‍ നന്ദിയും അറിയിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു