മുരിയാട് പഞ്ചായത്തില്‍ ഹരിതോദ്യാന പദ്ധതി ആരംഭിച്ചു
മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ഹരിതോദ്യാന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് തല ഉദ്ഘാടനം ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ. വൃന്ദകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നിജി വത്സന്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ അനില്‍ കുമാര്‍, കൃഷി അസിസ്റ്റന്റ് നിതിന്‍ രാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ആനന്ദപുരം ഗവ. യുപി സ്കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ എ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബീന ടീച്ചര്‍ പങ്കെടുത്തു. മുരിയാട് എയുപി സ്കൂളില്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുബി ടീച്ചര്‍ പങ്കെടുത്തു. തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ യുപി സ്കൂളില്‍ ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം റോസ്മി ജയേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ജര്‍മിയ പങ്കെടുത്തു. ആനന്ദപുരം സെന്റ് ജോസഫ് സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നിത അര്ജ്ജുനന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുല്ലൂര്‍ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സേവ്യര്‍ ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു