മാര്‍. ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം
മാര്‍. ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: എകെസിസി സെന്റ് തോമസ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 മുതല്‍ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാമത് മാര്‍. ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള സെവന്‍സ് ഫുട്ബോള്‍ മേളയുടെ ലോഗോ പ്രകാശനം റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിച്ചു. എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റിന്റെ രക്ഷാധികാരികളായി ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവരേയും ജനറല്‍ കണ്‍വീനര്‍ ഷാജു എബ്രഹാം കണ്ടംകുളത്തി, ചെയര്മാന് പി.ടി. ജോര്‍ജ്, ജോ. കണ്‍വീനര്‍മാരായ ജോബി അക്കരക്കാരന്‍, ഷാജു പാറേക്കാടന്‍, വര്‍ഗീസ് ജോണ്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ഡേവിസ് ചക്കാലക്കല്‍, റോബി കാളിയങ്കര എന്നിവരേയും തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനര്‍ ഷാജു എബ്രഹാം കണ്ടംകുളത്തി, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി സില്‍വി പോള്‍, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു