ക്രൈസ്റ്റ് കോളജില്‍ ജിയോളജി വിഭാഗം നാലാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സ് വിഭാഗം സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സ് വിഭാഗം നാലാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇസ്രായേല്‍ വൈസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അന്താരാഷ്ട്ര ഭൗമശാസ്ത്ര വിദ്യാഭ്യാസ മേധാവി പ്രഫ.ഡോ. നിര് ഓറിയോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. സൗത്ത് ആഫ്രിക്കയിലെ സുലു ലാന്‍ഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. സൊളിസ്വ എം.ടോസ് മുഖ്യാതിഥിയായി. ഭൂമിശാസ്ത്ര മന്ത്രാലയത്തിലെ സയന്റിസ്റ്റായ ഡോ. ജഗ്വീര് സിംഗ് പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണംനടത്തി. ഡോ. രാഹുല്‍ മോഹന്‍, പ്രഫ. ഡേവിഡ് തോമസ്, ഡോ. ജൂലി ദര്കാന് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരള യൂണിവേഴ്സിറ്റിയിലെ അസി.പ്രഫസര്‍ ഡോ.കെ.എസ്. സജിന്‍കുമാര്‍ ഉരുള്‍പൊട്ടല്‍ പ്രവചനത്തിനായി നൂതന ആപ്പ് പരിചയപ്പെടുത്തി.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം