ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ജില്ലാതല ദേശീയ ശാസ്ത്രദിനാഘോഷം നടത്തി
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ ക്രൈസ്റ്റ് കോളജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം ശാസ്ത്രദിനാഘോഷം പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ ക്രൈസ്റ്റ് കോളജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു. കെഎസ്സിഎസ്ടിഇ സാമ്പത്തിക സഹായത്തോടെ സ്കൂള്‍ തലത്തില്‍ ശാസ്ത്രദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലയിലെ ഏക കോളജ് ആണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്. അപ്പര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി: 2050ല്‍ ലോകം ഹരിതഭാവിക്കായി ഒരു ദര്‍ശനം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് കിറ്റ് നിര്‍മ്മാണ മത്സരവും നടത്തി. വിജയികള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. സീന, മാത്തമാറ്റിക്സ് അണ് എയ്ഡഡ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു എന്നിവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്