ആരോഗ്യ സംരക്ഷണം ഇന്നിന്റെ ആവശ്യകത- ഡോ. പി. താര തോമസ്
കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവക മാതൃ സംഘം സംഘടിപ്പിച്ച അവള്‍ക്കൊപ്പം എന്ന പരിപാടി ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്ക് വിലകല്‍പ്പിക്കാത്ത ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാതികള് ആയിരിക്കണമെന്ന് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പി. താര തോമസ് അഭിപ്രായപ്പെട്ടു. കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവക മാതൃ സംഘം സംഘടിപ്പിച്ച അവള്‍ക്കൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കല്ലംകുന്ന് ഇടവക വികാരി ഫാ. അനൂപ് കോലംകണ്ണി അധ്യക്ഷത വഹിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
നൂറിലധികം പേര് പങ്കെടുത്ത സെമിനാറില്‍ ചാലക്കുടി സെന്റ്. ജെയിംസ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. പി. താരാ തോമസ് ആരോഗ്യപരിപാലനത്തിന് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും സ്ത്രീകളില്‍ കണ്ടുവരുന്ന വ്യത്യസ്ത തര ക്യാന്‍സറുകള്‍ അവയുടെ ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായി വിശദമാക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. മാതൃസംഘം ആനിമേറ്റര്‍ സിസ്റ്റര്‍ ബെനഡിക്റ്റ, ഇടവക കൈക്കാരന് ആന്‍ഡ്രൂസ്, മാതൃസംഘം പ്രസിഡന്റ് സ്വാതി സിന്റോ, ട്രഷറര്‍ ലിന്‍സി ഷിജോ എന്നിവര്‍ സംസാരിച്ചു.

സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്