വിട പറഞ്ഞ ഭാവഗായകന് ജയചന്ദ്രന്റെ ഓര്‍മ്മകളില്‍ ഒരു കാവ്യപുസ്തകത്തി ന്റെ ആദ്യപ്രദര്‍ശനം

വിട പറഞ്ഞ ഭാവഗായകന് ജയചന്ദ്രന്റെ ഓര്‍മ്മകളില്‍ ഒരു കാവ്യപുസ്തകത്തി ന്റെ ആദ്യപ്രദര്‍ശനത്തിനുശേഷം നടന്ന ചടങ്ങില്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: വിട പറഞ്ഞ ഭാവഗായകന് ജയചന്ദ്രന്റെ ഓര്‍മ്മകളില്‍ ഒരു കാവ്യപുസ്തകത്തി ന്റെ ആദ്യപ്രദര്‍ശനം. ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ മാസ് മൂവീസില്‍ നിറഞ്ഞ സദസ്സിലാണ് രാജേന്ദ്രന്വര്മ്മന് സംവിധാനം ചെയ്ത ഒരു കാവ്യപുസ്തകം പ്രദര്‍ശിപ്പിച്ചത്. വരികളുടെ അര്‍ത്ഥമറിഞ്ഞ് പാടിയിരുന്ന ജയചന്ദ്രന് ആഴമുള്ള മനുഷ്യത്വത്തിന്റെ ഉടമ കൂടിയായിരുന്നുവെന്ന് പ്രദര്‍ശനാനന്തരം നടന്ന ചടങ്ങില്‍ സംഗീത നിരൂപകന് ഇ ജയകൃഷ്ണന് ചൂണ്ടിക്കാട്ടി.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. സംവിധായകന് രാജേന്ദ്രവര്മ്മനെ ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്മാസ്റ്ററും നിര്‍മ്മാതാവ് തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോനെ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവിയും ആദരിച്ചു.
സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം രേണു രാമനാഥ്, ജയചന്ദ്രന്റെ സഹോദരന് കൃഷ്ണകുമാര്‍, സുഹൃത്തുക്കളായ എസ്. മനോഹരന്, ബാലു ആര് നായര്‍, ഡോക്യുമെന്ററിയുടെ ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ തോട്ടത്തില്‍, സൗണ്ട് എന്‍ജിനീയര്‍ അരുണ്‍ വര്മ്മന്, ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്, എം ആര് സനോജ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കെ ആര് നാരായണന് ഇന്‍സ്റ്റിട്ട്യൂട്ടിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളും വൈകീട്ട് അക്കാദമി അവാര്‍ഡ് നേടിയ ഡോക്യുമെന്ററി നോ അദര്ലാന്ഡും പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് രാവിലെ 10 ന് കറുപ്പഴകി, 12 ന് കാമദേവന് നക്ഷത്രം കണ്ടു, വൈകീട്ട് ആറിന് ഓര്‍മ്മ നാളില്‍ കൊറിയന്‍ ചിത്രമായ ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ പ്രദര്‍ശിപ്പിക്കും.