കൂടല്മാണിക്യം ജാതീയ വിവേചനം; സ്വജന സമുദായ സഭ മാര്ച്ച് നടത്തി
ജാതീയ വിവേചനത്തിനെതിരെ കൂടല്മാണിക്യം ക്ഷേത്രത്തിലേക്ക് സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില് നടന്ന പ്രതിഷേധ മാര്ച്ച് മുന് സംസ്ഥാന പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജാതീയ വിവേചനത്തിനെതിരെ കൂടല്മാണിക്യം ക്ഷേത്രത്തിലേക്ക് സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് നടത്തി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്ച്ച് മുന് സംസ്ഥാന പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര് എം.എന്. മണികണ്ഠന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി എ എന് രാജന് മുഖ്യപ്രഭാഷണം നടത്തി. വി.എ. ദിനേശന്, ഗീതാ പ്രകാശ്, പി.എന്. മോഹനന് എന്നിവര് പ്രസംഗിച്ചു. സുമേഷ് കൃഷ്ണന് സ്വാഗതവും സുരേന്ദ്രന് പരിയാരം നന്ദിയും പറഞ്ഞു. ബിനോയ് കൃഷ്ണന്കുട്ടി, പ്രകാശ് അഭിലാഷ്, അജയന് മാപ്രാണം, ഗീതാ ബിനോയ്, എം.വി. രവീന്ദ്രന്, ജാനകി എന്നിവര് നേതൃത്വം നല്കി. കൂടല്മാണിക്യം ക്ഷേത്രത്തിന് പരിസരത്ത് വച്ച് പോലീസ് തടഞ്ഞു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി