കത്തോലിക്ക കോണ്‍ഗ്രസ് ലഹരിക്കെതിരെ ഒരു ഗോള്‍ ക്യാമ്പയിന്
മയക്കു മരുന്നല്ല ലഹരി, ഫുട്ബോളാണ് ലഹരി എന്ന് സന്ദേശവുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന ക്യാമ്പയിന് ന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മയക്കു മരുന്നല്ല ലഹരി, ഫുട്ബോളാണ് ലഹരി എന്ന് സന്ദേശവുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന ക്യാംപയിനു തുടക്കമായി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഗോളടിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. വിമുക്തി റിസോഴ്സ് പേഴ്സണ്‍ എക്സൈസ് സിവില്‍ ഓഫിസര്‍ പി.എം. ജാദിര്‍ ക്ലാസ് നയിച്ചു.
ട്രസ്റ്റി സി.എം. പോള്‍, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, ജോ. സെക്രട്ടറി എബ്രഹാം പള്ളിപ്പാട്ട്, മാര്‍. ജെയിംസ് പഴയാറ്റില്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് കമ്മറ്റി ചെയര്മാന് പി.ടി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ഷാജു കണ്ടംകുളത്തി, ജോ. കണ്‍വീനര്‍മാരായ വര്‍ഗീസ് ജോണ്‍, ജോബി അക്കരക്കാരന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ ഡേവിസ് ചക്കാലക്കല്‍, ഫൈനാന്‍സ് കണ്‍വീനര്‍ സാബു കൂനന്‍, പിആര്‍ഒ റെയ്സണ്‍ കോലങ്കണ്ണി എന്നിവര്‍ പ്രസംഗിച്ചു.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ