പുഴയില് വീണ പെണ്കുട്ടിയുടെ ജീവന് രക്ഷിച്ച മല്സ്യ തൊഴിലാളിക്കു അനുമോദനം

പുഴയില് വീണ പെണ്കുട്ടിയുടെ ജീവന് രക്ഷിച്ച മല്സ്യ തൊഴിലാളിയായ കാര്യാടന് സുഭാഷിനെ വീട്ടിലെത്തി അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: പുഴയില് വീണ പെണ്കുട്ടിയുടെ ജീവന് രക്ഷിച്ച മല്സ്യ തൊഴിലാളിക്കു അനുമോദനം. കാറളം നന്ദി കോറ്റംതോട് പാലത്തില് നിന്നും പൊഞ്ഞനം സ്വദേശിനിയായ പെണ്കുട്ടി മൊബൈലില് സംസാരിക്കുന്നതിനിടയില് പുഴയില് വീഴുകയായിരുന്നു. ഈ സമയം പുഴയില് മീന് പിടിച്ചു കൊണ്ടിരുന്ന മത്സ്യതൊഴിലാളി ആയ നന്ദി സ്വദേശി കാര്യാടന് സുഭാഷ് കുട്ടിയെ രക്ഷപ്പെടുത്തി വഞ്ചിയില് കയറ്റി കരക്കെത്തിച്ചു. കുട്ടിയെ രക്ഷപ്പെടുത്തിയ സുഭാഷിനെ വീട്ടില് എത്തി മല്സ്യ തൊഴിലാളികളും നാട്ടുക്കാരും അനുമോദിക്കുകയും പൊന്നാടഅണിയിച്ചു ആദരിക്കുകയും ചെയ്തു. തൃശൂര് ജില്ലാ മത്സ്യ തൊഴിലാളി കോ ഓര്ഡിനേറ്റര് വൈസ് ചെയര്മാന് എ.എസ്. ഹൈദ്രോസ്, സെക്രട്ടറി ഇ.സി. ജോണ്സന്, കാറളം മത്സ്യഗ്രാമം കണ്വീനര് കെ.എ. ഉല്ലാസ്, റെന്നി ചെമ്മണ്ട, ജയന് കരുവന്നൂര്, അനിലന്, കാര്ത്തികേയന് ചേന്ദംകുളം, കൈപ്പമംഗലം മത്സ്യഫെഡ് ഓഫീസര് രാധാമണി എന്നിവര് സന്നിഹിതരായിരുന്നു.