കൊടുവാള് കൊണ്ട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ ആറസ്റ്റില്‍
മിഥുന്, അരുണ്‍, ജെനില്‍.
ആളൂര്‍: കൊടുവാള്‍കൊണ്ട് യുവാവിനെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ ആറസ്റ്റില്‍. ആളൂര്‍ പുലിപ്പാറക്കുന്ന് പൂവത്തിക്കരവീട്ടില് വലിയ മല്ലു എന്ന മിഥുന്(35), ഇയാളുടെ സഹോദരന് കുഞ്ഞു മല്ലു എന്ന അരുണ്‍(32), ആളൂര്‍ സ്വദേശി കൈനാടത്തുപറമ്പില്‍ ജെനില്‍(45) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ആളൂര്‍ സ്വദേശി വട്ടപ്പറപറമ്പില്‍ അമീഷിന്റെ വീട്ടിലേക്ക് നാലുപേര്‍ കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷംസൃഷ്ടിച്ച് അമീഷിനെ വെട്ടികയായിരുന്നു. ഇതുതടയാന്ചെന്ന സഹോദരന് അജീഷിന്റെ ഇടതു കൈക്ക് വെട്ടേറ്റു രണ്ടു വിരലുകള്‍ അറ്റു. അമീഷിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുപരിക്കേല്പിക്കുകയുംചെയ്തു. അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുണ്‍ പണം കടംചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്.
ഈ കേസിലെ മറ്റൊരുപ്രതിയായ ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ജാസിക്കിനെ സംഭവദിവസം പിടികൂടി. ജാസിക്ക് ഇപ്പോള്‍ ജയിലിലാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് എന്നിവരുടെ സംഘമാണ് പിടികൂടിയത്. രണ്ടു ദിവസമായി ഇടപ്പിള്ളി, തൃശൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെ ചേര്‍പ്പ് പാറക്കോവിലിലെ ഒളിസങ്കേതത്തില്‍നിന്നാണ് പിടികൂടിയത്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു