ലഹരിവ്യാപനം കേരള കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കും- അഡ്വ. തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുടയില്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരളകോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ യുവാക്കള്‍ എന്നിവരുടെ ഭാവി തകര്‍ക്കുന്ന വ്യാപകമായി അക്രമത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുന്ന കുടുംബബന്ധങ്ങള്‍ പോലും ഉലക്കുന്ന നാടിന്റെ ഭാവി തന്നെ തകര്‍ക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവന്‍ ഉണരണമെന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു. സംസ്ഥാന വ്യാപക കാമ്പയിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് നേതൃത്വം നല്കി. സംസ്ഥാന വൈസ് ചെയര്മാന് എം. പി. പോളി,സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന്, സിജോയ് തോമസ്, പി. ടി. ജോര്‍ജ്, ജോസ് ചെമ്പകശ്ശേരി, ഭാരവാഹികളായ വിവേക് വിന്‍സെന്റ്, മാഗി വിന്‍സെന്റ്, ഫെനി എബിന് വെള്ളാനിക്കാരന്‍, അജിത സദാനന്ദന്, സതീഷ്. കെ, ഫിലിപ്പ് ഓളാട്ടുപുറം, എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.