ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; കേസിലെ പ്രതികളെ മാഹിയില്‍നിന്നു പിടികൂടി
കിരണ്‍, വിപിന്‍, ഗോകുല്‍.
കാട്ടൂര്‍: കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ ആക്രമിച്ചകേസിലെ മൂന്നുപേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് ഒറ്റാലിവീട്ടില് കിരണ്‍(37), ഇല്ലിക്കാട് പുളിന്തറവീട്ടില് വിപിന്‍(39), കാട്ടൂര്‍ വേത്തോടിവീട്ടില് ഗോകുല്‍(18) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരണ്‍, വിപിന്‍, ഗോകുല്‍ എന്നിവരും കമ്മിറ്റിക്കാരുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പില്‍ വീട്ടില്‍ സജിത്ത്(43)നെ പള്ളിവേട്ടനഗറിനു സമീപം വച്ച് കിരണ്‍, വിപിന്‍, ഗോകുല്‍ എന്നിവര്‍ കരിങ്കല്ലുകൊണ്ട് തലയിലും മുഖത്തും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ മാഹി പോലീസിന്റെ സഹായത്താല്‍ മാഹിയില്‍നിന്നു പിടികൂടുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കാട്ടൂര്‍ സിഐ ഇ.ആര്. ബൈജു, പ്രൊബേഷന്‍ എസ്ഐ സി. സനദ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബാബു ജോര്‍ജ്, നൗഷാദ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, ഷൗക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കിരണ്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനില്‍ തട്ടിപ്പു കേസിലെയും പ്രതിയാണ്. വിപിന്‍ കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ അടിപിടികേസിലെ പ്രതിയാണ്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ