ജനകീയം ഡി ഹണ്ട് പരിശോധന; മൂന്നു യുവാക്കള്‍ എംഡിഎംഎ യുമായി അറസ്റ്റില്‍
കാട്ടൂര്‍: ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയില്‍ എംഡിഎംഎ യുമായി യുവാക്കള്‍ അറസ്റ്റില്‍. കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന പരിശോധനയില്‍ കാട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പുരക്കല്‍ വീട്ടില്‍ സുജിത്ത് (28) എന്നയാളുടെ വീട്ടില്‍ നിന്നും സുജിത്തിനേയും താന്ന്യം കിഴ്പ്പുള്ളിക്കര ചക്കാണ്ടിവീട്ടില്‍ അജിത്ത് (24), താന്ന്യം കിഴുപ്പുള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ജെറില്‍ (27) എന്നിവരെ പോലീസ് പിടികൂടി.
കാട്ടൂര്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ. ആര് ബൈജു, പ്രൊബേഷന്‍ എസ് ഐ സനദ്, സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ബിന്നല്‍, സിവില്‍ പോലീസ് ഓഫിസര്‍ കിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു